Wednesday, February 7, 2007

അരികില്‍ അവള്‍ ഉണ്ടായിരുന്നെങ്കില്‍

ഇന്നലെ എന്റെ വിവാഹ വാര്‍ഷികം ആയിരുന്നു. അത്യുത്സാഹത്തോടെ ഞാന്‍ രാവിലെ തന്നെ ഉണര്‍ന്നു. കിടക്കപ്പായയില്‍ കിടന്നുകൊണ്ടുതന്നെ സഹധര്‍മ്മിണിയെ ഫോണില്‍ വിളിച്ച്‌ ആശംസകള്‍ കൈമാറി. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ്‌ പതിവുള്ള പ്രാര്‍ഥനയില്‍ മുഴുകി. ശേഷം ആപ്പീസിലേക്ക്‌ പോയി.

എന്നെ കണ്ടവരെല്ലാം ചോദിച്ചു, ഇന്ന് എന്തേ മുഖത്തൊരു പ്രസാദം. നെറ്റിയിലെ ചന്ദനക്കുറി കണ്ടിട്ടാവാം എന്നാണ്‌ ഞാന്‍ ആദ്യം കരുതിയത്‌. അത്‌ മാഞ്ഞുകഴിഞ്ഞിട്ടും ചോദ്യം തുടര്‍ന്നപ്പോള്‍ ഞാന്‍ ചോദിച്ചു എന്തേ അങ്ങനെ പറയാന്‍. "നിന്റെ മുഖം കണ്ടാല്‍ അറിയാമല്ലൊ ഇന്ന് എന്തോ പ്രത്യേകത ഉണ്ടെന്ന്".

രാത്രി വളരെ വൈകിയും, എല്ലാ വര്‍ഷവും വരുന്ന, അവന്റെ ഒരു ഫോണ്‍ വിളിക്ക്‌ വേണ്ടി ഞാന്‍ കാത്തിരുന്നു, അതുണ്ടായില്ല. നീറുന്ന മനസ്സുമായി കരിമ്പടം തലയിലൂടെ മൂടി ഉറങ്ങാന്‍ കിടന്നു. ഒരു വാര്‍ഷികം കൂടി ഇന്നിവിടെ അവസാനിക്കുന്നു, ഒരു പക്ഷേ, അവന്‍ തിരക്കിനിടയില്‍ മറന്നതാകാം............

അരികില്‍ അവള്‍ ഉണ്ടായിരുന്നെങ്കില്‍. ആ കിടപ്പില്‍ എപ്പോഴോ ഉറങ്ങിപ്പോയി.

ശുഭരാത്രി.

11 comments:

ചാക്ക്യാര്‍ said...

ചാക്ക്യാരുടെ വിലാപം

തമനു said...

താമസിച്ചു പോയെങ്കിലും എല്ലാ ആശംസകളും നേരുന്നു. അവള്‍ എന്നും അരികിലുണ്ടാവട്ടെ എന്നു് ആത്മാര്‍ത്ഥമായി പ്രാര്ത്ഥിക്കുകയും ചെയ്യുന്നു.

ചീര I Cheera said...

എല്ലാ ആശംസകളും..

Peelikkutty!!!!! said...

അവള്‍ അരികിലിപ്പൊ ഓടിയെത്തും:)..ആശംസകള്‍.

സു | Su said...

വൈകിയ ആശംസകള്‍.

അവന്‍ തിരക്കിലാവും.

അവള്‍ എന്നും അരികില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം. :)

സുല്‍ |Sul said...

ആശംസകള്‍!!!

അവന്‍ ആരാ? എന്നിട്ട് വിളിച്ചൊ?

-സുല്‍

മുല്ലപ്പൂ said...

ആശംസകള്‍.

(അവനെ വിളിക്കു എന്നിട്ടു ചോദിക്കു “how dare u forget this day " ennu )
അപ്പോള്‍ എല്ലാം സോള്‍വ്ഡ് :):)

Kaithamullu said...

""--കിടക്കപ്പായയില്‍ കിടന്നുകൊണ്ടുതന്നെ സഹധര്‍മ്മിണിയെ ഫോണില്‍ വിളിച്ച്‌...

- മുഖം കണ്ടാല്‍ അറിയാമല്ലൊ ഇന്ന് എന്തോ പ്രത്യേകത ഉണ്ടെന്ന്....

-അവന്റെ ഒരു ഫോണ്‍ വിളിക്ക്‌ വേണ്ടി ഞാന്‍ കാത്തിരുന്നു....

-അരികില്‍ അവള്‍ ഉണ്ടായിരുന്നെങ്കില്‍...""

ഹെന്റമ്മോ...ചിരിച്ചു ചിരിച്ച് ഞാന്‍...!
ഈ ചാക്ക്യാരുടെ ഓരോ തമാശകളേയ്...

sandoz said...

ചാക്യാരേ...അവനും അവളും കൂടി മിക്സ്‌ ആയല്ലോ.....അതോ എനിക്ക്‌ അങ്ങനെ തോന്നിയത്‌ ആണൊ.......ഇനി ശരിക്കും വിവാഹവാര്‍ഷികം ആയിരുന്നോ....എങ്കില്‍ ആശംസകള്‍.......[പിന്നേം ഒരു ഡൗട്ട്‌ ബാക്കി-അവന്റെ ഫോണ്‍ വന്നില്ലാ.....അവള്‍ അരികില്‍ ഉണ്ടായിരുന്നെങ്കില്‍.....കര്‍ത്തവേ ...എന്തായിത്‌.....തറവാട്ടില്‍ പോയി വന്നിട്ട്‌ ഒന്ന് കൂടി വായിക്കാം.....അപ്പൊ ചിലപ്പൊ മനസ്സിലാകും]

ചാക്ക്യാര്‍ said...

തമനുന്‌, ഒത്തിരി സ്നേഹത്തൊടെ, സന്തോഷത്തോടെ, നന്ദിയോടെ സ്വീകരിച്ചിരിക്കുന്നു താങ്കളുടെ വൈകിവന്ന ആശംസ

ചാക്ക്യാര്‍ said...

sandoz‌:
ഈ പ്രയാസങ്ങള്‍ ഒക്കെ പങ്കുവെയ്കാന്‍ അവള്‍ കൂടി അരികിലുണ്ടായിരുന്നെങ്കില്‍ എന്നാണ്‌ ഉദ്ദേശിച്ചത്‌.